Breaking News

Trending right now:
Description
 
Jan 19, 2018

സംസ്ഥാനത്ത്‌ 24ന്‌ വാഹന പണിമുടക്ക്‌; 30മുതല്‍ സ്വകാര്യബസ്‌ പണിമുടക്ക്‌

image അനിയന്ത്രിത ഇന്ധനവില വര്‍ധയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ 24ന്‌ വാഹന പണിമുടക്ക്‌ നടത്താന്‍ ട്രേഡ്‌ യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ സമരമെന്ന്‌ സംയുക്ത സമരസമിതി അറിയിച്ചു. ബസ്‌ നിരക്കു വര്‍ധന ശുപാര്‍ശ ചെയ്യുന്ന ജസ്റ്റീസ്‌ രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ 30 മുതല്‍ സ്വകാര്യബസ്‌ പണിമുടക്ക്‌ നടത്താന്‍ തീരുമാനിച്ചതെന്നു പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. മിനിമം നിരക്ക്‌ 10 രൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ്‌ 80 പൈസയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക്‌ അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ കോണ്‍ഫെഡറേഷന്‍ ഉന്നയിക്കുന്നത്‌. ഇന്ധനവില കുറയ്‌ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക്‌ നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്‌സൈസ്‌ തീരുവ വേണ്ടെന്നു വയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.