Breaking News

Trending right now:
Description
 
Jan 19, 2018

പൊലീസ്‌ സ്റ്റേഷനിലെ ശുചിമുറി വിവാദം: എഎസ്‌ഐയ്‌ക്ക്‌ സസ്‌പെന്‍ഷന്‍

image മട്ടന്നൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ ശുചിമുറി അനുവദിക്കാന്‍ അനുമതിനല്‍കിയില്ലെന്നും കയ്യേറ്റം ചെയ്‌തുവെന്നും സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ്‌ രാജിന്റെ പരാതിയില്‍ എഎസ്‌ഐ മനോജ്‌ കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 10നു രാവിലെ ടൂറിസ്റ്റ്‌ ബസിലെത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്‌ പൊലീസ്‌ സ്റ്റേഷനിലെ ശുചിമുറിയില്‍ പോകാന്‍ അനുമതി നല്‍കണമെന്നു ആശിഷ്‌ രാജ്‌ ആവശ്യപ്പെട്ടു. എന്നാല്‍, ചില കേസുകളിലെ പ്രതികള്‍ സ്റ്റേഷനില്‍ ഉണ്ടെന്നും ശുചിമുറി അനുവദിക്കാന്‍ സൗകര്യം നല്‍കില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വ്യക്തമാക്കി. സമീപത്തെ നഗരസഭയുടെ ശുചിമുറി ഉപയോഗിക്കാമെന്നു ഉപദേശിക്കുകയും ചെയ്‌തു. പൊലീസ്‌ സ്റ്റേഷനിലെ സൗകര്യം പൊതുജനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്താനുള്ളതാണെന്നു പറഞ്ഞു ആശിഷ്‌ രാജ്‌ മുന്നോട്ടുവന്നതോടെ എഎസ്‌ഐ പിടിച്ചുമാറ്റിയതാണ്‌ വിവാദമുണ്ടാക്കിയത്‌. ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന്‌ എഎസ്‌ഐ മനോജ്‌ കുമാറിനെ പാനൂരിലേക്ക്‌ കഴിഞ്ഞദിവസം സ്ഥലം മാറ്റിയെങ്കിലും അതു റദ്ദാക്കി സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു.