Breaking News

Trending right now:
Description
 
Jan 19, 2018

പത്മാവത്‌ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം നീക്കി

image വിവാദ ബോളിവുഡ്‌ സിനിമ പത്മാവത്‌ പ്രദര്‍ശിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ ഗുജറാത്ത്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. മറ്റൊരു സംസ്ഥാനവും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌ വിലക്കരുതെന്നുമാണ്‌ കോടതിയുടെ ഉത്തരവ്‌. സുപ്രീംകോടതിയുടെ അനുകൂല നടപടി ഉണ്ടായതോടെ 25നു ചിത്രം രാജ്യമെങ്ങും റീലീസ്‌ ചെയ്യും. പ്രദര്‍ശനം നിരോധിച്ചതിനെതിരെ നിര്‍മാതാക്കളാണ്‌ കോടതിയെ സമീപിച്ചത്‌. ക്രമസമാധാനത്തിന്റെ പേരുപറഞ്ഞ്‌ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു പ്രദര്‍ശനം വിലക്കാനാവില്ലെന്നു കോടതി പറഞ്ഞു. സിനിമ പരാജയപ്പെടാം, അല്ലെങ്കില്‍ സിനിമ കാണേണ്ട എന്നു തീരുമാനിക്കുന്നത്‌ ജനങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സഞ്‌ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്‌ത പത്മാവത്‌ 150 കോടിയിലേറെ രൂപ മുടക്കിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. ദീപിക പാദുകോണ്‍, ഷാഹിദ്‌ കപൂര്‍, രണ്‍വീര്‍സിങ്‌ തുടങ്ങിയവരാണ്‌ മുഖ്യ അഭിനേതാക്കള്‍. ചിത്രം പതിമൂന്നാം നൂറ്റാണ്ടിലെ മേവാറിലെ രജപുത്ര രാജാവും ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ്‌. സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്നാണ്‌ പ്രതിഷേധക്കാരുടെ ആരോപണം.