Breaking News

Trending right now:
Description
 
Jan 19, 2018

അഗ്നി 5 മിസൈല്‍ പരീക്ഷണം വിജയം

image അയ്യായിരം കിലോമീറ്റര്‍താണ്ടി ലക്ഷ്യത്തിലെത്തുന്നതും അണ്വായുധം വഹിക്കാന്‍ ശേഷിയുള്ളതുമായ അഗ്നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈലാണിത്‌. ഒഡീഷ തീരത്തുനിന്നായിരുന്നു പരീക്ഷണപ്പറക്കല്‍. പത്തുമിനിട്ട്‌ പറന്ന മിസൈല്‍ 4900 കിലോമീറ്റര്‍താണ്ടി ലക്ഷ്യംകണ്ടു. മൂന്നു ഘട്ടങ്ങളിലായി ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ വികസിപ്പിച്ചതു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ്‌. പ്രവര്‍ത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതല്‍ മികവുള്ള അഗ്നി 5 ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്‌തമാണെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അയ്യായിരത്തിനു മുകളില്‍ ദുരപരിധിയുള്ള മിസൈലുകള്‍ സ്വന്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും ചേരും. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ക്കേ ഇത്തരത്തിലുള്ള മിസൈല്‍ ഉള്ളൂ. അഗ്നി-5 വൈകാതെ സൈന്യത്തിന്റെ ആയുധപ്പുരയിലെത്തും. ഒരിക്കല്‍ പ്രയോഗിച്ചാല്‍ തിരികെപ്പിടിക്കാന്‍ കഴിയാത്ത ആയുധങ്ങളുടെ പട്ടികയിലാണ്‌ പുതിയ മിസൈല്‍. മിസൈല്‍വേധ ഇന്റര്‍ സെപ്‌റ്റര്‍ മിസൈലുകള്‍ ഉപയോഗിച്ചു മാത്രമേ ഇതിനെ തടുക്കാനാകൂ. അമേരിക്ക, ഇസ്രയേല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുമാത്രമേ ഇത്തരത്തിലുള്ള ഇന്റര്‍സെപ്‌റ്റര്‍ മിസൈലുള്ളൂ.