Breaking News

Trending right now:
Description
 
Jan 18, 2018

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്‌ ഡല്‍ഹിയിലെ ബോസ്‌: തൊഗാഡിയ

image ഡല്‍ഹിയിലെ ബോസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ക്രൈം ജോയിന്റ്‌ പൊലീസ്‌ കമ്മിഷണര്‍ ജെ.കെ.ഭട്ട്‌ തനിക്കും പരിഷത്ത്‌ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഢാലോചന നടത്തുന്നതെന്ന പുതിയ ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്‌ രാജ്യാന്തര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ വീണ്ടും രംഗത്ത്‌. രാജസ്ഥാന്‍, ഗുജറാത്ത്‌ പൊലീസ്‌ സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയ കഴിഞ്ഞദിവസം നടത്തിയ ആരോപണം കള്ളമാണെന്നു ജെ.കെ.ഭട്ട്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും ഭട്ടിന്റെയും ഫോണ്‍കോളുകല്‍ പരിശോധിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട സത്യം അറിയാമെന്നാണ്‌ തൊഗാഡിയയുടെ വാദം. ഇരുവരും തമ്മില്‍ എത്രതവണ സംസാരിച്ചിട്ടുണ്ട്‌ എന്നത്‌ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ തനിക്കെതിരെ തെളിവാക്കി അഹമ്മദാബാദ്‌ ക്രൈംബ്രാഞ്ച്‌ പ്രചരിപ്പിക്കുകയാണ്‌. ഇത്‌ ക്രൈംബ്രാഞ്ചല്ല; കോണ്‍സ്‌പരസി ബ്രാഞ്ചാണെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി. ആര്‍എസ്‌എസ്‌ നേതാവ്‌ സഞ്‌ജയ്‌ ജോഷിയുടെ പേരില്‍ 2005-ല്‍ പുറത്തുവന്ന ലൈംഗിക സിഡിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ പേരുവിവരം സമയം വരുമ്പോള്‍ വെളിപ്പെടുത്തുമെന്നു അദ്ദേഹം മുന്നറിയിപ്പുനല്‍കി.