Breaking News

Trending right now:
Description
 
Jan 18, 2018

വിദ്യാര്‍ഥിയെ കൊലപ്പെടുത്തി കത്തിച്ചു; അമ്മയും യുവാവും കസ്റ്റഡിയില്‍

image കുണ്ടറയില്‍ രണ്ടുദിവസം മുമ്പ്‌ രാത്രിയോടെ വീടിനു സമീപത്തെ കടയില്‍പോയ വിദ്യാര്‍ഥിയെ കാണാതായെന്ന പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ വീട്ടുപുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്‌ ജി.ജോണിന്‌റെ മകന്‍ ജിത്തു ജേക്കബിന്റെ (14) മൃതദേഹമാണ്‌ ബുധനാഴ്‌ച വൈകിട്ട്‌ വീട്ടുപുരയിടത്തിലെ വാഴത്തോട്ടത്തില്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അമ്മ ജയമോളെയും ഒരു യുവാവിനെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌തുവരുന്നു. രാത്രി എട്ടോടെ സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍നിന്ന്‌ പോയ ജിത്തുവിനെ കാണാതാവുകയായിരുന്നു. കഴുത്തും രണ്ടുകൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു മൃതദേഹം. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയ നിലയിലാണ്‌. കത്തിച്ച മൃതദേഹത്തിന്റെ മുഖം കരിഞ്ഞുവികൃതമായ നിലയിലാണെന്നു പൊലീസ്‌ വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്‌ ജയമോള്‍ പൊലീസിനോട്‌ പറഞ്ഞത്‌. ജിത്തുവിനെ കൊലപ്പെടുത്താനുള്ള കാരണം അറിവായിട്ടില്ല. മൃതദേഹത്തിനു സമീപത്തുനിന്നു വെട്ടുകത്തി കണ്ടെടുത്തു. ജയമോളുടെ കയ്യില്‍ പൊള്ളിയ പാടുമുണ്ട്‌. കുണ്ടറ എംജിഡിഎച്ച്‌ എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ജിത്തു.