Breaking News

Trending right now:
Description
 
Jan 18, 2018

യുപിയില്‍ പിടിച്ചെടുത്തത്‌ 100 കോടിയുടെ നിരോധിത കറന്‍സി

image ഉത്തര്‍പ്രദേശില്‍ അടച്ചിട്ട വീട്ടിനുള്ളില്‍നിന്നു ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും കണ്ടെടുത്തത്‌ 100 കോടിയുടെ നിരോധിത കറന്‍സി. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രമുഖ നിര്‍മാണ കരാറുകാരന്‍ ഉള്‍പ്പെടെ 19 പേരെ അറസ്റ്റു ചെയ്‌തു. ബിസിനസുകാരന്റേതാണ്‌ നിരോധിത കറന്‍സി പിടിച്ചെടുത്ത വീട്‌. ചൊവ്വാഴ്‌ച അര്‍ധരാത്രിയോടെ നോട്ട്‌ എണ്ണാന്‍ ആരംഭിച്ച പൊലീസ്‌ ബുധനാഴ്‌ച രാവിലെയാണ്‌ എണ്ണല്‍ പൂര്‍ത്തിയാക്കിയത്‌. 2016 നവംബറില്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകളാണിവ. ചില സ്വകാര്യ കമ്പനികളുടെയും വ്യക്തികളുടെയും പണമാണിതെന്നും നോട്ടുകള്‍ മാറിയെടുക്കാമെന്ന പ്രതീക്ഷയില്‍ സൂക്ഷിച്ചതാകാമെന്നും അന്വേഷണസംഘം കരുതുന്നു.