Jan 18, 2018
ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗം: ഹരിയാന പൊലീസ് മേധാവി
ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും ഇത്തരം സംഭവങ്ങള്‍
എല്ലായിപ്പോഴും നടക്കുന്നുണ്ടെന്നും ഹരിയാന എഡിജിപി ആര്.സി.മിശ്ര. ഇത്തരം
സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക
എന്നിവയാണ് പൊലീസിന്റെ ജോലി. ഇതിനായി പൊലീസിനെക്കൊണ്ട്
ചെയ്യാവുന്നതെല്ലാം ചെയ്യും. എന്നാല്‍ മിശ്രയുടെ പരാമര്‍ശം
വിവാദമായിരിക്കുകയാണ്. കഴിഞ്ഞദിവസം ഹരിയാനയിലെ കുരുക്ഷേത്രയില്‍ 15
വയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ട്യൂഷനുപോയ
പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് മൃതദേഹം
വികൃതമാക്കിയനിലയില് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്
സംശയിച്ചിരുന്ന 19കാരനായ പ്ലസ്ടുവിദ്യാര്ഥിയേയും കൊല്ലപ്പെട്ട നിലയില്‍
കണ്ടെത്തി. ഇയാളുടെ മൃതദേഹവും വികൃതമാക്കിയ നിലയിലായിരുന്നു. കഴിഞ്ഞയാഴ്ച
പാനിപ്പട്ടില്‍ 11 വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ഫരീദാബാദില്‍ 22 വയസുകാരിയെ കാറില്തട്ടിക്കൊണ്ടുപോയി
മാനഭംഗപ്പെടുത്തി. ദിവസവും ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുമ്പോഴാണ്
ഉയര്‍ന്ന ഉദ്യോഗസ്ഥന് ഇത്തരത്തില്‍ പ്രതികരിച്ചത്.