Breaking News

Trending right now:
Description
 
Jan 18, 2018

നിര്‍മല സീതാരാമന്‍ യുദ്ധവിമാനത്തില്‍ പറന്ന ആദ്യ വനിതാമന്ത്രി

image യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍. ബുധനാഴ്‌ച ജോധ്‌പൂരിലെ വ്യോമസേനാ താവളത്തില്‍നിന്നാണ്‌ നിര്‍മല സീതാരാമന്‍ സുഖോയ്‌ 30 എംകെഐ വിമാനത്തില്‍ പൈലറ്റിനൊപ്പം പറന്നുയര്‍ന്നത്‌. 45 മിനിട്ട്‌ ആകാശത്ത്‌ പറന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയുടെ ആയുധക്കരുത്തും യുദ്ധ സന്നദ്ധതയും പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പറക്കല്‍.സേനാ താവളത്തിലെ ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി. അണ്വായുധങ്ങള്‍വരെ വഹിക്കാന്‍ ശേഷിയുള്ളതാണ്‌ റഷ്യന്‍ നിര്‍മിത സുഖോയ്‌ 30 വിമാനങ്ങള്‍. ഇരട്ട സീറ്റുള്ള വിമാനത്തില്‍ പൈലറ്റുമാര്‍ക്കുള്ള പ്രത്യേക സ്യൂട്ട്‌ ധരിച്ചായിരുന്നു നിര്‍മല സീതാരാമന്റെ യാത്ര. ഇതോടെ ശബ്ദാധിവേഗ യുദ്ധവിമാനമായ സുഖോയ്‌ -30 വിമാനം പറത്തിയ ആദ്യത്തെ പ്രതിരോധ മന്ത്രിയും രണ്ടാമത്തെ വനിതാ ഭരണാധികാരിയും എന്ന ഖ്യാതി നിര്‍മല നേടി. 2009-ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ സുഖോയ്‌ പറത്തിയിരുന്നു. നിര്‍മലാ സീതാരാമനാണ്‌ സുഖോയ്‌ പറത്തിയ ആദ്യ പ്രതിരോധമന്ത്രിയെന്ന്‌ വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.