Breaking News

Trending right now:
Description
 
Jan 17, 2018

സൈന്യത്തിന്‌ 3547 കോടിയുടെ അത്യാധുനിക തോക്കുകള്‍ വാങ്ങുന്നു

image പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ സുരക്ഷയൊരുക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കായി 3547 കോടി രൂപയുടെ അത്യാധുനിക തോക്കുകള്‍ വാങ്ങാന്‍ അനുമതി. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ അംഗീകാരം ലഭിച്ചത്‌. പ്രഹരശേഷി കൂടിയ 72,000 അത്യാധുനിക റൈഫിളുകളും (അസോള്‍ട്ട്‌ റൈഫിള്‍) 93,895 കാര്‍ബൈനുകളും (ചെറു ഓട്ടമാറ്റിക്‌ റൈഫിള്‍) വാങ്ങും. കാലപ്പഴക്കമുള്ള ഇന്ത്യന്‍ നിര്‍മിത ഇന്‍സാസ്‌ തോക്കുകള്‍ക്കു പകരം ഉയര്‍ന്ന പ്രഹരശേഷിയുള്ളവ ആവശ്യമാണെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. രാത്രി കാഴ്‌ചാ സൗകര്യമുള്ള അത്യാധുനിക റൈഫിളുകള്‍ വിദേശത്തുനിന്നു ഇറക്കുമതി ചെയ്യും. വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ബാലിസ്‌റ്റിക്‌ ഹെല്‍മറ്റ്‌, അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനുള്ള ആളില്ലാ വിമാനങ്ങള്‍ എന്നിവയും സൈന്യത്തിനു ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.