Breaking News

Trending right now:
Description
 
Jan 17, 2018

ബാര്‍കോഴക്കേസ്‌: മാണിക്കെതിരെ തെളിവില്ലെന്ന്‌ വിജിലന്‍സ്‌

image മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയര്‍ന്ന ബാര്‍ കോഴക്കേസിലെ അന്തിമ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോഴവാങ്ങി എന്നതിനു തെളിവില്ലെന്നും അതുകൊണ്ട്‌ കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നുമാണ്‌ വിജിലന്‍സ്‌ കോടതിയെ അറിയിച്ചത്‌. കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യതെളിവുകളോ ശാസ്‌ത്രീയ തെളിവുകളോ ഇല്ല. കേസുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച സിഡിയില്‍ കൃത്രിമം നടന്നുവെന്നുള്ള ഫോറന്‍സിക്‌ റിപ്പോര്‍ട്ടും കോടതിക്കു വിജിലന്‍സിന്റെ പ്രത്യേക അന്വേഷണസംഘം കൈമാറി. അതിനിടെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ വിജിലന്‍സ്‌ സംഘത്തിന്‌ ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചു. കോഴ ആരോപണത്തില്‍ തെളിവില്ലെന്നു ആദ്യം നടത്തിയ അന്വേഷണത്തിലും പിന്നീട്‌ നടത്തി അന്വേഷണത്തിലും വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ വീണ്ടും തുടരന്വേഷണത്തിന്‌ അനുമതി നല്‍കിയതിനെതിരെ കെ.എം.മാണി നല്‍കിയ ഹര്‍ജിയിലാണ്‌ ഇന്നു കോടതി 45 ദിവസത്തെ സാവകാശം നല്‍കിയത്‌. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിക്കാനുമാണ്‌ കോടതി നല്‍കിയിരിക്കുന്നത്‌.