Breaking News

Trending right now:
Description
 
Jan 17, 2018

ജയലളിതയുടെ മകളെന്നു അവകാശവാദം: യുവതി ഡിഎന്‍എ പരിശോധന നടത്തും

image തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്നു അവകാശവാദവുമായി രംഗത്തുവന്ന അമൃതാ സരസ്വതി ഡിഎന്‍എ പരിശോധനയ്‌ക്കു വിധേയമാകാന്‍ ഒരുങ്ങുന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്കുലാര്‍ ബയോളജിയിലാണ്‌ ഡിഎന്‍എ പരിശോധന നടത്തുന്നത്‌. നേരത്തെ ഇതുസംബന്ധിച്ച്‌ കേസ്‌ ഈമാസം 25ന്‌ മദ്രാസ്‌ ഹൈക്കോടതി പരിഗണിക്കും. ഇതില്‍ അനുകൂലവിധി ലഭിക്കുന്നതിനുവേണ്ടിയാണ്‌ അമൃത പരിശോധനയ്‌ക്ക്‌ ഒരുങ്ങുന്നത്‌. 2017 ഡിസംബര്‍ 22ന്‌ കേസ്‌ പരിഗണിച്ച കോടതി ഡിഎന്‍എ പരിശോധനയ്‌ക്കായുള്ള ആവശ്യം അംഗീകരിച്ചിരുന്നു. ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ്‌ സാരഥിയുമാണ്‌ അമൃതയെ വളര്‍ത്തിയത്‌. ഇവര്‍ ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിനു മുമ്പ്‌ താന്‍ ജയലളിതയുടെ മകളാണെന്നു പറഞ്ഞിരുന്നുവെന്നാണ്‌ അമൃതയുടെ വാദം.