Breaking News

Trending right now:
Description
 
Jan 17, 2018

ജസ്റ്റീസ്‌ ലോയ കേസ്‌: ജഡ്‌ജിമാര്‍ പിന്മാറുന്നു

image സൊറാബുദീന്‍ ഷേക്ക്‌ വ്യാജ ഏറ്റുമുട്ടലില്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജസ്റ്റീസ്‌ ബി.എച്ച്‌.ലോയുടെ ദുരൂഹ മരണം സംബന്ധിച്ച്‌ പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുന്നതില്‍നിന്നു ജഡ്‌ജിമാരായ അരുണ്‍ മിശ്ര, മോഹന്‍ എം.ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ച്‌ പിന്മാറുന്നു. കേസ്‌ ചൊവ്വാഴ്‌ച പരിഗണിച്ചപ്പോള്‍ തങ്ങള്‍ പിന്മാറുന്നതായി ജഡ്‌ജിമാര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, ഉചിതമായ ബെഞ്ചിലേക്കു വിടണമെന്നാണ്‌ വൈകിട്ടു പുറത്തുവന്ന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. സിപ്രീംകോടതിയില്‍ ഏതെങ്കിലും കേസ്‌ പരിഗണിക്കാനാവില്ലെന്നുണ്ടെങ്കില്‍ ബെഞ്ച്‌ അതു പരസ്യമായി പറയാറുണ്ട്‌. എന്നാല്‍, ചൊവ്വാഴ്‌ച ഉചിതമായ ബെഞ്ചിലേക്കു വിടുക എന്നുമാത്രമാണ്‌ പറഞ്ഞത്‌. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹര്‍ജിക്കാര്‍ക്കു നല്‍കണമെന്നു ചൊവ്വാഴ്‌ച സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പരാതിക്കാര്‍ എല്ലാ വിവരങ്ങളും അറിയേണ്ടതുണ്ടെന്നാണ്‌ കേസില്‍ വാദം കേട്ട ജസ്റ്റീസ്‌ അരുണ്‍മിശ്ര വാക്കാല്‍ പരാമര്‍ശിച്ചത്‌. ജസ്റ്റീസ്‌ അരുണ്‍മിശ്ര, ജസ്റ്റീസ്‌ ശാന്തഗൗണ്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്‌ ജസ്റ്റീസ്‌ ലോയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചത്‌.