Breaking News

Trending right now:
Description
 
Jan 17, 2018

ഹജ്ജ്‌ തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്രം നിര്‍ത്തി

image ഹജ്ജ്‌ തീര്‍ഥാടകര്‍ക്കു നല്‍കി വന്നിരുന്ന സബ്‌സിഡി നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഹജ്ജ്‌ തീര്‍ഥാടനത്തിനുള്ള വിമാനയാത്രയ്‌ക്കാണ്‌ സബ്‌സിഡി അനുവദിച്ചിരുന്നത്‌. ഹജ്ജിന്‌ നല്‍കിവന്ന 700 കോടിയോളം രൂപയുടെ സബ്‌സിഡിയാണ്‌ നിര്‍ത്തലാക്കിയത്‌. 2022ഓടെ ഹജ്ജ്‌ സബ്‌സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നു സുപ്രീംകോടതി 2012-ല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇതിന്റെ വിവിധ വശങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമതിയുടെ റിപ്പോര്‍ട്ട്‌ ഒക്ടോബറില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം 1.75 ലക്ഷം പേരാണ്‌ ഹജ്ജ്‌ തീര്‍ഥാടനം നടത്തുക. കഴിഞ്ഞവര്‍ഷം 250 കോടി രൂപയാണ്‌ സബ്‌സിഡിയായി നല്‍കിയത്‌. ഹജ്ജ്‌ സബ്‌സിഡിക്കു തത്തുല്യമായ തുക ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പദ്ധതികളില്‍ അധികമായി ചെലവഴിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ്‌ സിഖ്‌ വി വ്യ്‌ക്തമാക്കി. പ്രീണനത്തിലൂടെയല്ലാതെ ശക്തീകരണത്തിലാണ്‌ തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റയ്‌ക്കു ഹജ്ജിനു പോകുന്ന സ്‌ത്രീകള്‍ക്കായി മക്കയിലും മദീനയിലും താമസസൗകര്യം ഏര്‍പ്പെടുത്തും. കുറഞ്ഞ ചെലവില്‍ ഹജ്ജ്‌ തീര്‍ഥാടനത്തിന്‌ ഇന്ത്യില്‍നിന്നു കപ്പല്‍ സര്‍വീസ്‌ നടത്താന്‍ സൗദി അറേബ്യയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.