Breaking News

Trending right now:
Description
 
Jan 16, 2018

നടന്‍ സുരേഷ്‌ ഗോപിയെ അറസ്റ്റുചെയ്‌തു ജാമ്യത്തില്‍വിട്ടു

image പുതുച്ചേരിയില്‍ ആഡംബര കാര്‍ വ്യാജവിലാസത്തില്‍ റജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിച്ചുവെന്ന കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ്‌ ഗോപിയെ ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌തു ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്ത്‌ ചോദ്യം ചെയ്യലിന്‌ എത്തിയപ്പോഴാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഒരുലക്ഷംരൂപയുടെ ബോണ്ടിലും രണ്ട്‌ ആള്‍ജാമ്യത്തിലുമാണ്‌ ജാമ്യത്തില്‍ വിട്ടയച്ചത്‌. രാജ്യസഭാ എംപിയായ ശേഷം വാങ്ങിയ രണ്ടുകാറുകള്‍ വ്യാജ മേല്‍വിലാസത്തില്‍ വ്യാജരേഖകള്‍ ചമച്ചും പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതുവഴി 30 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ്‌ നടത്തിയത്‌.