Breaking News

Trending right now:
Description
 
Jan 16, 2018

99 രൂപയ്‌ക്ക്‌ പറക്കാം; ഓഫറുകളുമായി എയര്‍ ഏഷ്യാ

image എയര്‍ ഏഷ്യാ ടിക്കറ്റ്‌ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര പാതകളില്‍ ടിക്കറ്റ്‌ ഇളവ്‌ ലഭ്യമാണ്‌. ആഭ്യന്തര റൂട്ടുകളില്‍ 99 രൂപ മുതലുള്ള ടിക്കറ്റുകളുടെ ബുക്കിങ്‌ ആരംഭിച്ചു. ബംഗളൂരു, ഹൈദരാബാദ്‌, കൊച്ചി, കോല്‍ക്കത്ത, ഡല്‍ഹി, പൂനെ, റാഞ്ചി എന്നിവിടങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ക്കാണ്‌ പ്രത്യേക കിഴിവുള്ളത്‌. എയര്‍ഏഷ്യയുടെ വെബ്‌സൈറ്റ്‌ വഴിയും ആപ്‌ വഴിയും ബുക്കുചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ്‌ ഓഫര്‍ ലഭിക്കുകയുള്ളൂ. ജനുവരി 21ആണ്‌ ടിക്കറ്റുകള്‍ ബുക്കുചെയ്യാനുള്ള അവസാന ദിവസം. എയര്‍പോര്‍ട്ട്‌ ടാക്‌സുകളും മറ്റുചാര്‍ജുകളും അധികമായി നല്‍കേണ്ടിവരും. ജനുവരി 15നും ജൂലൈ 31നും ഇടയിലുള്ള യാത്രകള്‍ക്കാണ്‌ പ്രത്യേക ഇളവുകള്‍ ലഭ്യമാവുക. ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ എയര്‍ഏഷ്യ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്‌.