Breaking News

Trending right now:
Description
 
Jan 16, 2018

നാലരവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ

image ചോറ്റാനിക്കരയില്‍ നാലരവയസുകാരിയെ പീഡിപ്പിച്ചശേഷം തൊഴിച്ചുകൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകന്‍ മീമ്പാറ കൊന്നമ്പറമ്പില്‍ രഞ്‌ജിത്തിന്‌ (33) എറണാകുളം പോക്‌സോ കോടതി വധശിക്ഷവിധിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ 27കാരിക്കും രഞ്‌ജിത്തിന്റെ സുഹൃത്ത്‌ ചോറ്റാനിക്കര തിരുവാണിയൂര്‍ മരങ്ങാട്ടുള്ളി കുരീക്കാട്ടില്‍ ബേസില്‍ കെ.ബാബു (23) എന്നിവര്‍ക്കു ഇരട്ട ജീവപര്യന്തവും ശിക്ഷിച്ചു. രഞ്‌ജിത്ത്‌ ഒന്നരലക്ഷം രൂപയും മറ്റുപ്രതികള്‍ ഒന്നേകാല്‍ലക്ഷം രൂപവീതവും പിഴയൊടുക്കണം. പിഴത്തുക കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരിക്ക്‌ നല്‍കാനും കോടതി വിധിച്ചു. 2013 ഒക്ടോബര്‍ 29നു വൈകിട്ടാണ്‌ സംഭവം. രഞ്‌ജിത്തുമായുള്ള അവിഹബന്ധത്തിനു മകള്‍ തടസമാണെന്നു കണ്ട്‌ അമ്മ മറ്റുപ്രതികളുമായി ഗൂഢാലോചന നടത്തി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. രഞ്‌ജിത്ത്‌ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. പിന്നീട്‌ അടിവയറ്റിലും തൊഴിച്ചു. മരിച്ച കുട്ടിയുടെ ശരീരത്തില്‍ 25 മുറിവുകളും തലയോട്ടിയില്‍ പൊട്ടലുമുണ്ടായിരുന്നു.