Breaking News

Trending right now:
Description
 
Jan 16, 2018

ശ്രീജിവിന്റെ മരണം: സിബിഐ അന്വേഷിക്കുമെന്ന്‌ കേന്ദ്രം

image നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദിന്റെ ഉറപ്പ്‌. പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെയും സിബിഐയുടെയും ചുമതലയുള്ള മന്ത്രി ഉറപ്പുനല്‍കിയിട്ടും സമരം തുടരനാണ്‌ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ തീരുമാനം. സിബിഐ അന്വേഷണം ആരംഭിക്കുംവരെ സെക്രട്ടറിയേറ്റിനു മുമ്പില്‍ നിരാഹാര സമരം തുടരുമെന്ന്‌ ശ്രീജിത്ത്‌ വ്യക്തമാക്കി. നീതികിട്ടാന്‍വേണ്ടി മരണംവരെ സമരം തുടരുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത്‌ കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയേറ്റിനു മുമ്പില്‍ 766 ദിവസമായി ശ്രീജിത്തിന്റെ സമരം തുടരുകയാണ്‌. കഴിഞ്ഞദിവസം സമൂഹമാധ്യമ കൂട്ടായ്‌മയും ശ്രീജിത്തിന്റെ സമരത്തിന്‌ പിന്തുണയുമായി എത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശ്രീജിത്ത്‌ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പരിഹസിക്കുന്നുവെന്നു ശ്രീജിത്തിന്റെ അമ്മ രമണിയുടെ പരാതിയില്‍ നപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.