Breaking News

Trending right now:
Description
 
Jan 16, 2018

കാണാതായ വിഎച്ച്‌പി നേതാവ്‌ അബോധാവസ്ഥയില്‍

image കാണാതായ വിശ്വഹിന്ദു പരിഷത്‌ വര്‍ക്കിങ്‌ പ്രസിഡന്റ്‌ പ്രവീണ്‍ തൊഗാഡിയയെ അഹമ്മദാബാദിലെ ഷാഹിബാഗിനു സമീപത്തെ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. പഴയകേസുമായി ബന്ധപ്പെട്ട്‌ അഹമ്മദാബാദില്‍ വിഎച്ച്‌പി ആസ്ഥാനത്തുനിന്നാണ്‌ രാജസ്ഥാന്‍ പൊലീസ്‌ തിങ്കളാഴ്‌ച തൊഗാഡിയെ കസ്റ്റഡിയില്‍ എടുത്തത്‌. പൊലീസ്‌ അറസ്റ്റു ചെയ്‌തശേഷം തൊഗാഡിയെ കാണാനില്ലെന്ന്‌ വിഎച്ച്‌പി ആരോപി ആരോപിച്ചിരുന്നു. പാര്‍ക്കില്‍ ആബോധാവസ്ഥയില്‍ കണ്ടെത്തിയ തൊഗാഡിയയെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞനിലയിലായിരുന്നു. ബോധംവീണ്ടുകിട്ടിയാലേ പൊലീസിനു എന്തെങ്കിലും പറയാന്‍ കഴിയൂ. 18 വര്‍ഷംമുമ്പ്‌ നടന്ന വധശ്രമക്കേസുമായി ബന്ധപ്പെട്ട്‌ കോടതി തൊഗാഡിയടക്കം 38 പേര്‍ക്കെതിരെ അറസ്റ്റുവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ്‌ രാജസ്ഥാന്‍, ഗുജറാത്ത്‌ പൊലീസ്‌ സംഘം തൊഗാഡിയയെ വേട്ടയാടുന്നതെന്നു വിഎച്ച്‌പി നേതൃത്വം ആരോപിച്ചു.