Breaking News

Trending right now:
Description
 
Jan 16, 2018

ഇന്ത്യ തിരിച്ചടിച്ചു: ഏഴ്‌ പാക്ക്‌ സൈനികരെയും അഞ്ച്‌ ഭീകരരെയും വധിച്ചു

image നിയന്ത്രണരേഖയില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പട്ടതിനു സൈന്യം ശക്തമായി തിരിച്ചടിച്ചു. കാഷ്‌മീരിലെ പുഞ്ചില്‍ മേജര്‍ ഉള്‍പ്പെടെ ഏഴ്‌ പാക്ക്‌ സൈനികരെയും ഉറിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച അഞ്ച്‌ ഭീകരരെയും സൈന്യം വധിച്ചു. ഉറി സെക്ടറില്‍ ഝലം നദി കടക്കാന്‍ ശ്രമിക്കുകയായിരുന്ന ജയ്‌ഷെ മുഹമ്മദ്‌ ഭീകരസംഘത്തിലെ അഞ്ചുപേര്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ്‌ കൊല്ലപ്പെട്ടത്‌. ഇവരില്‍നിന്നു എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു. പുഞ്ചിലെ മേന്ദര്‍ സെക്ടറില്‍ ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റാണ്‌ ഏഴ്‌ പാക്ക്‌ സൈനികര്‍ കൊല്ലപ്പെട്ടത്‌. നാലുപേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. റിപ്പബ്ലിക്‌ ദിനത്തില്‍ രാജ്യത്തു ചാവേറാക്രമണം ലക്ഷ്യമിട്ടെത്തിയ ഭീകരരെയാണ്‌ വധിച്ചതെന്നു സൈനിക വക്താവ്‌ വ്യക്തമാക്കി. പ്രകോപനം തുടര്‍ന്നാല്‍ പാക്കിസ്ഥാനെതിരെ ശക്തമായ സൈനിക നടപടിക്കു മടിക്കില്ലെന്നു കഴിഞ്ഞദിവസം സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌ വ്യക്തമാക്കിയതിനു പിന്നാലെയാണ്‌ തിങ്കളാഴ്‌ച സൈന്യം ഇത്തരത്തിലൊരു നീക്കം നടത്തിയത്‌.