Breaking News

Trending right now:
Description
 
Jan 15, 2018

ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ തുടര്‍ന്നാല്‍മതിയെന്ന്‌ ബിജെപി എംഎല്‍എ

image ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീംങ്ങള്‍ രാജ്യത്തു തുടര്‍ന്നാല്‍മതിയെന്നും അത്‌ അംഗീകരിക്കാത്തവര്‍ക്ക്‌ ഏതു രാജ്യത്തേക്കു പോകാമെന്നും യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിങ്‌ വ്യക്തമാക്കി. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമ്പോള്‍ രാജ്യസ്‌നേഹമുള്ളവര്‍ക്കു മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക്‌ വേറെ ഏതു രാജ്യത്തേക്കു പോകുന്നതിനും തടസമില്ലെന്നു പറഞ്ഞ സുരേന്ദ്രസിങ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ അവതാര പുരുഷനാണ്‌. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമോന്നത ശക്തിയായി മാറിയെന്നു എംഎല്‍എ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിന്‌ സുരേന്ദ്രസിങ്‌ നന്ദിപറയുകയും ചെയ്‌തു. അതോടൊപ്പം കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനം നടത്താനും സുരേന്ദ്രസിങ്‌ മറന്നില്ല- ഇന്ത്യയിലെയും ഇറ്റലിയിലെയും സംസ്‌കാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ്‌ രാഹുല്‍. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ദീപശിഖയേന്താന്‍ രാഹുല്‍ ഒരിക്കലും യോഗ്യനല്ല.