Breaking News

Trending right now:
Description
 
Jan 15, 2018

ജസ്‌റ്റീസ്‌ ലോയുടെ മരണം രാഷ്ട്രീയവത്‌കരിക്കരുതെന്നു മകന്‍ അനുജ്‌ ലോയ

image സിബിഐ പ്രത്യേക ജഡ്‌ജി ബി.എച്ച്‌.ലോയയുടെ മരണം രാഷ്ട്രീയവത്‌കരിക്കരുതെന്നു മകന്‍ അനുജ്‌ ലോയ അഭ്യര്‍ഥിച്ചു. അച്ഛന്റെ മരണത്തില്‍ ദുരൂഹതയില്ല. ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതു മാറി. അനുജ്‌ പറഞ്ഞു. എന്നെപ്പോലെതന്നെ മുത്തച്ഛനും പിതൃസഹോദരിക്കും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അത്‌ അടഞ്ഞ അധ്യായമാണ്‌. അച്ഛന്റെ മരണം സംബന്ധിച്ച്‌ ചില രാഷ്ട്രീയ കക്ഷികളില്‍നിന്നു സമ്മര്‍ദ്ദമുണ്ടായി. ആരുടെയും പേര്‌ പുറത്തുവിടാന്‍ താല്‍പര്യമില്ല... ഞങ്ങളെ വെറുതെ വിടൂ... അനുജ്‌ ലോയ പറഞ്ഞു. പൂനെയിലെ കോളജില്‍ നിയമവിദ്യാര്‍ഥിയാണ്‌ അനുജ്‌ ലോയ. സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്‌ജിമാര്‍ ചീഫ്‌ ജെസ്റ്റീസിനോടുള്ള കടുത്ത വിരോധം തുറന്നുപറഞ്ഞ്‌ പരസ്യമായി രംഗത്ത്‌ എത്തിയതോടെയാണ്‌ ജസ്‌റ്റീസ്‌ ലോയയുടെ മരണം വീണ്ടും ചൂടുപിടിക്കുന്നത്‌. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബുദ്ദീന്‍ഷേക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ലോയയുടെ മരണം.