Breaking News

Trending right now:
Description
 
Jan 15, 2018

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി

image ആറുദിവസത്തെ സന്ദര്‍ശനത്തിന്‌ ഇന്ത്യയിലെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. നെതന്യാഹുവിനൊപ്പം ഭാര്യ സാറയും 103 ഇസ്രയേല്‍ കമ്പനികളില്‍നിന്നുള്ള 130 ബിസിനസ്‌ പ്രമുഖരുമുണ്ട്‌. ഇന്നുരാവിലെ രാഷ്ട്രപതി ഭവനില്‍ നെതന്യാഹുവിന്‌ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന്‌ ഹൈദരാബാദ്‌ ഹൗസില്‍ മോദിയുമായി ചര്‍ച്ച നടക്കും. പിന്നീട്‌ രാഷ്ട്രപതി റാം നാഥ്‌ കോരവിന്ദുമായി കൂടിക്കാഴ്‌ച നടക്കും. പ്രതിരോധം, സുരക്ഷ, വ്യാപാരം, കൃഷി മേഖലകളിലെ സഹകരണമാണ്‌ ആറുദിവസത്തെ സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ. 1992-ല്‍ പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ്‌ നെതന്യാഹു. ഞായറാഴ്‌ച വൈകിട്ടു തീന്‍മൂര്‍ത്തി ചൗക്കിലെ യുദ്ധസ്‌മാരകത്തില്‍ ഹൈഫ യുദ്ധവീരന്മാരെ അനുസ്‌മരിക്കുന്ന ചടങ്ങില്‍ ഇരുപ്രധാനമന്ത്രിമാരും പങ്കെടുത്തു. ചൊവ്വാഴ്‌ച നെതന്യാഹുവും ഭാര്യ സാറയും താജ്‌മഹല്‍ സന്ദര്‍ശി്‌ക്കും. ബുധനാഴ്‌ച അഹമ്മദാബാദ്‌ വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമംവരെ എട്ടുകിലോമീറ്റര്‍ മോദിക്കൊപ്പം അദ്ദേഹം റോഡ്‌ ഷോ നടത്തും. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ്‌ പ്രഖ്യാപനത്തിനെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ വോട്ട്‌ ചെയ്‌ത്‌ ആഴ്‌ചകള്‍ക്കകമാണ്‌ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം.