Breaking News

Trending right now:
Description
 
Jan 15, 2018

ശ്രീജിത്തിന്റെ സമരം 765-ാംദിവസം; പിന്തുണയുമായി സാമൂഹ്യമാധ്യമ കൂട്ടായ്‌മ

image നെയ്യാറ്റിന്‍കര സ്വദേശി ആര്‍.എസ്‌.ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട്‌ സഹോദരന്‍ ശ്രീജിത്ത്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന ഒറ്റയാള്‍സമരം 765-ാം ദിവസം പിന്നിട്ടു. സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിലാണ്‌ ശ്രീജിത്ത്‌ സമരം ചെയ്യുന്നത്‌. സമരം സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയായതോടെയാണ്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ പ്രതിഷേധിക്കാന്‍ ഫെയ്‌സ്‌ബുക്‌ കൂട്ടായ്‌മ തീരുമാനിച്ചത്‌. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ തുടര്‍ന്നു സെക്രട്ടറിയേറ്റിനു മുമ്പിലേക്ക്‌ പ്രകടനം നടത്തി. സിബിഐ അന്വേഷ വിഷയത്തില്‍ സര്‍ക്കാര്‍ ഊര്‍ജിതമായി ഇടപെടണമെന്നു പിന്തുണയുമായി എത്തിയ കെപിസിസി മുന്‍പ്രസിഡന്റ്‌ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. നടന്‍ ടൊവിനോ തോമസ്‌, നടി പ്രിയങ്കാ നായര്‍ എന്നിവരും പിന്തുണയുമായി എത്തി.