Breaking News

Trending right now:
Description
 
Jan 15, 2018

പാക്കിസ്ഥാനെതിരെ കനത്തനടപടി ആവശ്യം: കരസേനമേധാവി

image അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ പാക്കിസ്ഥാനെതിരായ സൈനിക നടപടി ശക്തമാക്കേണ്ടതുണ്ടെന്നു കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌ വ്യക്തമാക്കി. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഭീഷണി നേരിടാനാണ്‌ അണ്വായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന്‌ ഇന്ത്യയെ ഉന്നമിട്ട്‌ പാക്ക്‌ സൈനിക നേതൃത്വം വ്യക്തമാക്കിയതിനു പിന്നാലെയാണ്‌ ഇന്ത്യന്‍ കരസേനാമേധാവിയുടെ പ്രതികരണം. പാക്കിസ്ഥാനെ നേരിടാന്‍ പുതിയ തന്ത്രങ്ങളും നീക്കങ്ങളും ആവശ്യമാണെന്നും റാവത്ത്‌ പറഞ്ഞു. ഇതിനിടെ, പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 15 പുതിയ ബറ്റാലിയനുകള്‍ക്കു ഇന്ത്യ രൂപം ന്‌ല്‍കുമെന്നു ആഭ്യന്തരമന്ത്രാല വൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തി രക്ഷാ സേന (ബിഎസ്‌എഫ്‌), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്‌ (ഐടിബിപി) എന്നിവയുടെ കരുത്തു വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്‌. പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള കടന്നുകയറ്റങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷയ്‌ക്കു കൂടുതല്‍ ആള്‍ബലം ആവശ്യമാണെന്നു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.