Breaking News

Trending right now:
Description
 
Jan 14, 2018

കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ബില്‍ഡിങ്‌ ഇംപ്ലോഷന്‍ ആലപ്പുഴയില്‍ ഉപയോഗിച്ചു

image കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സ്വീകരിക്കുന്ന ബില്‍ഡിങ്‌ ഇംപ്ലോഷന്‍ രീതി കേരളത്തില്‍ ആദ്യമായി ഉപയോഗിച്ചു. ആലപ്പുഴയിലെ കയര്‍ബോര്‍ഡ്‌ ആസ്ഥാനത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ളതും 70 അടിയിലേറെ ഉയരമുള്ളതുമായ വാട്ടര്‍ടാങ്കാണ്‌ ഈ സംവിധാനത്തിലൂടെ തകര്‍ത്തത്‌. ടാങ്കിനോട്‌ ചേര്‍ന്ന്‌ മറ്റു കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ ഭൂമിക്കടിയിലേക്കു പോകുന്നതിനു പകരം വശങ്ങളിലേക്കു വീഴ്‌ത്തുന്നവിധമായിരുന്നു സജ്ജീകരണം. സമീപകെട്ടിടങ്ങള്‍ക്കോ മറ്റുസാമഗ്രികള്‍ക്കോ കേടുപാടുകള്‍ സഭവിച്ചതുമില്ല. കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിരുന്ന സ്വിച്ച്‌ അമര്‍ത്തി നാലു സെക്കന്‍ഡുകള്‍ക്കുള്ളില്‍ വാട്ടര്‍ടാങ്ക്‌ തകര്‍ന്നുവീണു. മാഗ്‌ ലിങ്ക്‌ ഇന്‍ഫ്രോ പ്രോജക്ട്‌ എന്ന കമ്പനിയാണ്‌ ഈ സംവിധനം ഉപയോഗിക്കുന്നതിനു മേല്‍നോട്ടം നല്‍കിയത്‌. എട്ടുലക്ഷത്തോളം രൂപയുടെ സ്‌ഫോടകവസ്‌തുക്കളും രാസവസ്‌തുക്കളും ഇതിനായി ഉപയോഗിച്ചു. വാട്ടര്‍ടാങ്ക്‌ തകര്‍ക്കുന്നതിന്‌ മുന്നൊരുക്കമായി 40 ദിവസം സമയമെടുത്തുവെന്നാണ്‌ ബന്ധപ്പെട്ടവരുടെ വിശദീകരണം.