Breaking News

Trending right now:
Description
 
Jan 14, 2018

കര്‍ണാടകയില്‍ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

image ബെംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്കു പോയ കര്‍ണാടക ആര്‍ടിസി ബസ ഹാസനിലെ ശാന്തിഗ്രാമത്തില്‍ റോഡില്‍നിന്നു താഴ്‌ചയിലേക്കു മറിഞ്ഞ്‌ മലയാളികളായ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ബല്‍ത്തങ്ങാടി ദേവഗിരി പുത്തേട്ടുപടവില്‍ കുടുംബാംഗങ്ങളായ സോണിയ (27), ബിജോ (26), ഡയാന (23) എന്നിവരാണ്‌ മരിച്ച മലയാളികള്‍. മലബാര്‍കുടിയേറ്റത്തിന്റെഭാഗമായി ബല്‍ത്തങ്ങാടിയില്‍ എത്തിയവരാണ്‌ ഇവരുടെ കുടുംബം. മരിച്ചവരില്‍ ബസ്‌ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടും. അപകടത്തില്‍ 38 യാത്രക്കാര്‍ക്കു പരുക്കുണ്ട്‌. ഇവരില്‍ നാലുപേരുടെ നില ഗിരുതരമാണ്‌. കരേക്കെരെ കാര്‍ഷിക സര്‍വകലാശാലയ്‌ക്കു സമീപം ദേശീയ പാത 75-ല്‍ ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ മൂന്നുലക്ഷം രൂപവീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.