Breaking News

Trending right now:
Description
 
Jan 14, 2018

ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്‌ ആറ്‌ മരണം

image ഓയില്‍ ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ കോര്‍പ്പറേഷനിലെ (ഒഎന്‍ജിസി) അഞ്ചു ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരും രണ്ടു പൈലറ്റുമാരുമായി എണ്ണ സംസ്‌കരണ പ്ലാറ്റ്‌ഫോമിലേക്കു പോയ ഹെലികോപ്‌റ്റര്‍ അറബിക്കടലില്‍ തകര്‍ന്നുവീണു മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ ആള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്‌. ശനിയാഴ്‌ച രാവിലെ 10.15നു ജുഹു എയ്‌റോഡ്രോമില്‍നിന്നു ഒഎന്‍ജിസിയുടെ നോര്‍ത്ത്‌ ഫീല്‍ഡിലേക്കു പറന്ന പവന്‍ഹൗസ്‌ ഹെലികോപ്‌റ്ററാണ്‌ തകര്‍ന്നുവീണത്‌. ഒഎന്‍ജിസിയിലെ ഉദ്യോഗസ്ഥരായ കോതമംഗലം സ്വദേശി ജോസ്‌ ആന്റണി (54), തൃശൂര്‍ പൂങ്കുന്നം സ്വദേശി പി.എന്‍.ശ്രീനിവാസന്‍ (59), ചാലക്കുടി സ്വദേശി വി.കെ.ബീന്ദുലാല്‍ ബാബു (48), തമിഴ്‌നാട്‌ സ്വദേശി ശരവണന്‍, പങ്കജ്‌ ഗാര്‍ഗ്‌, പൈലറ്റുമാരായ ചണ്ഡിഗഡ്‌ സ്വദേശി കാറ്റോച്‌, പൂണെ സ്വദേശി രമേഷ്‌ ഓത്‌കര്‍ എന്നിവരാണ്‌ ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്നത്‌. പൈലറ്റ്‌ കാറ്റോച്‌ ഒഴികെയുള്ളവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്‌. കാറ്റോചിനായി തിരച്ചില്‍ നടക്കുകയാണ്‌. ഒഎന്‍ജിസിയുടെ എണ്ണപ്പാടത്തേക്കു ജീവനക്കാരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതും പവന്‍ഹൗസ്‌ ഹെലികോപ്‌റ്ററിലാണ്‌. തീരത്തുനിന്നു 160 കിലോമീറ്റര്‍ അകലെയാണ്‌ എണ്ണ സംസ്‌കരണ പ്ലാന്റ്‌. അപകടകാരണം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.