Breaking News

Trending right now:
Description
 
Jan 14, 2018

പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി: ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌

image സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹരാമായെന്ന്‌ കരുതുന്നുവെന്ന്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌. വ്യക്തിയെ മുന്‍നിര്‍ത്തിയല്ല, രാജ്യതാല്‍പര്യം അനുസരിച്ചാണ്‌ കഴിഞ്ഞദിവസം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്‌. നീതിക്കും നീതിപീഠത്തിനുമായാണ്‌ നിലകൊണ്ടത്‌. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ്‌ തങ്ങള്‍ ശ്രമിച്ചത്‌. അതു ഫലംകണ്ടു- ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജഡ്‌ജിമാരെ നിയമിക്കാനുള്ള അധികാരമാണ്‌ രാഷ്ട്രപതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരെ സുപ്രീംകോടതിയിലെ മുതില്‍ന്ന നാലു ജഡ്‌ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളോടു പരോക്ഷമായി യോജിക്കുന്നുവെന്ന്‌ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. സിബിഐ സ്‌പെഷല്‍ കോടതി ജഡ്‌ജി ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള പൊതുതാര്‍പര്യഹര്‍ജികള്‍ ചീഫ്‌ ജസ്‌റ്റീസ്‌ അല്ലെങ്കില്‍ കൊളീജയത്തിലെ മറ്റു നാലു ജഡ്‌ജിമാരിലാരെങ്കിലും ഉള്‍പ്പെടുന്ന ബെഞ്ചിനു വിടണമെന്നു അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്‌ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ വിമര്‍ശിച്ചു.