Breaking News

Trending right now:
Description
 
Jan 14, 2018

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

image ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന്‍ സിപിഎം ഏരിയാ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. 2001ലാണ്‌ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചത്‌. അന്ന്‌ പരാജയമായിരുന്നു ഫലം. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ശോഭനാജോര്‍ജിനെതിരെ 1465 വോട്ടുകള്‍ക്കാണ്‌ അദ്ദേഹം പരാജയപ്പെട്ടത്‌. പിന്നീട്‌ 2016-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി.വിഷ്‌ണുനാഥിനെ 8000ത്തോളം വോട്ടുകള്‍ക്ക്‌ രാമചന്ദ്രന്‍നായര്‍ പരാജയപ്പെടുത്തി. രാഷ്ട്രീയത്തിനൊപ്പം കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്‌ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുള്ള രാമചന്ദ്രന്‍നായര്‍ ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.