Breaking News

Trending right now:
Description
 
Jan 13, 2018

ട്രംപിനെതിരെ ലൈംഗികാരോപണം; രഹസ്യമാക്കുന്നതിന്‌ 1,30,000 ഡോളര്‍ നല്‍കി

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ ലൈംഗികാരോപണം. നീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ട്രംപ്‌ ബന്ധംപുലര്‍ത്തിയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണലാണ്‌ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്‌. വിവരം രഹസ്യമാക്കുന്നതിന്‌ ക്ലിഫോര്‍ഡിന്‌ 1,30,000 ഡോളര്‍ ട്രംപ്‌ നല്‍കി. സ്റ്റോമി ഡാനിയേല്‍സ്‌ എന്ന പേരിലാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്‌. 38കാരിയായ സ്റ്റോമി ഡാനിയേല്‍സ്‌ 2016ലാണ്‌ അഭിനയം അവസാനിപ്പിച്ചത്‌. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തയെക്കുറിച്ച്‌ ട്രംപോ സ്‌റ്റോമി ഡാനിയേല്‍സോ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ സമയത്തും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ട്രംപിനെതിരെ ഒട്ടേറെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.