Breaking News

Trending right now:
Description
 
Jan 13, 2018

ട്രെയിനില്‍നിന്നുവീണ്‌ കോട്ടയംസ്വദേശി കന്യാസ്‌ത്രി മരിച്ചു

image ഈറോഡിനും തിരുപ്പൂരിനും ഇടയില്‍ ട്രെയിനില്‍നിന്നുവീണു കോട്ടയം കുറവിലങ്ങാട്‌ മണ്ണയ്‌ക്കനാട്‌ സ്വദേശി സിസ്‌റ്റര്‍ സ്‌റ്റെല്ല കുന്നത്ത്‌ (74) മരിച്ചു. കുന്നത്ത്‌ പരേതരായ തൊമ്മന്‍-അന്നമ്മ ദമ്പതികളുടെ മകളാണ്‌. ചെന്നൈ ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ജോസഫ്‌ സഭാംഗമാണ്‌. ചെന്നൈ തിരുവനന്തപുരം മെയിലില്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കു വരുന്നതിനിടെയാണ്‌ ദുരന്തം. വെള്ളിയാഴ്‌ച രാവിലെ ഒമ്പതുമണിയോടെ ഈറോഡിനും തിരുപ്പൂരിനും ഇടയില്‍ കുറ്റിക്കാട്ടിലായി മൃതദേഹം കണ്ടെടുത്തു. സിസ്‌റ്റര്‍ സ്‌റ്റെല്ലയെ കാണാനില്ലെന്നു ഒപ്പമുണ്ടായിരുന്ന കന്യാസ്‌ത്രി റെയില്‍വേ സുരക്ഷാ സേനയ്‌ക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടത്‌. ഒപ്പമുണ്ടായിരുന്ന കന്യാസ്‌ത്രി ഉറക്കമുണര്‍ന്നപ്പോള്‍ സിസ്‌റ്റര്‍ സ്‌റ്റെല്ലയെ കാണാനില്ലായിരുന്നു. ബാത്ത്‌റൂമില്‍ പോകുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നു സംശയിക്കുന്നതായി റെയില്‍വേ പൊലീസ്‌ അറിയിച്ചു. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്‌ ചെന്നൈ സെന്റ്‌ ലൂയിസ്‌ കോണ്‍വന്റ്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടക്കും.