Breaking News

Trending right now:
Description
 
Jan 13, 2018

സീറോ മലബാര്‍സഭയ്‌ക്ക്‌ പുതിയ രണ്ടുമെത്രാന്മാര്‍

image സീറോ മലബാര്‍സഭയുടെ ഇടുക്കി രൂപതയ്‌ക്കും മധ്യപ്രദേശിലെ സാഗര്‍ രൂപതയ്‌ക്കും പുതിയ മെത്രാന്മാര്‍. ഇടുക്കിയില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും സാഗറില്‍ മാര്‍ ജയിംസ്‌ അത്തിക്കളവുമാണ്‌ പുതിയമെത്രാന്‍. റവ.ഡോ. ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകം ഏപ്രില്‍ അഞ്ചിന്‌ രണ്ടുമണിക്ക്‌ ഇടുക്കി കത്തീഡ്രലില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. എംഎസ്‌ടി സമൂഹാംഗമായ മാര്‍ ജയിംസ്‌ അത്തിക്കളത്തിന്റെ മെത്രാഭിഷേകം പിന്നീടു തീരുമാനിക്കും. വിരമിക്കുന്ന ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, വിരമിക്കുന്ന സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്ത്‌ എന്നിവര്‍ നിയുക്ത മെത്രാന്മാര്‍ക്ക്‌ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ഇടുക്കി രൂപതാംഗമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്‌. ചങ്ങനാശേരി അതിരൂപതയിലെ മങ്കൊമ്പ്‌ ചതുര്‍ത്യാകരി അത്തിക്കളം പൗലോസ്‌-അന്നമ്മ ദമ്പതികളുടെ മകനാണ്‌ മാര്‍ ജയിംസ്‌ അത്തിക്കളം.