Breaking News

Trending right now:
Description
 
Jan 13, 2018

ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹം ബഹിരാകാശത്ത്‌

image രാജ്യത്തെ നൂറാമത്തെ ഉപഗ്രഹവ വിക്ഷേപണം വിജയം. ഈ വര്‍ഷത്തെ ആദ്യ പിഎസ്‌എല്‍വി ദൗത്യം-സി40 ഉപഗ്രഹമാണ്‌ ബഹിരാകാശത്ത്‌ എത്തിയ്‌. സ്ഥാനമൊഴിയുന്ന ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എ.എസ്‌.കിരണ്‍കുമാറിന്റെ മേല്‍നോട്ടത്തിലുള്ള അവസാന ദൗത്യമാണ്‌ ഇന്നലെ നടന്നത്‌. സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. മൊത്തം 31 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട ദൗത്യത്തില്‍ 28 എണ്ണം വിദേശരാജ്യങ്ങളുടേതായിരുന്നു. ഇന്ത്യയിലെ മൂന്ന്‌ ഉപഗ്രഹങ്ങളില്‍ 710 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ്‌-രണ്ടും ഉള്‍പ്പെടും. ഈ പരമ്പരയിലെ ഏഴാമത്തെ ഉപഗ്രഹമാണിത്‌. 503 കിലോമീറ്റര്‍ ഉയരത്തിലുള്ള സണ്‍സിങ്ക്രോണസ്‌ ഭ്രമണപഥത്തില്‍ കാര്‍ട്ടോ സാറ്റ്‌ ഉപഗ്രഹമുള്‍പ്പെടെ 30 ഉപഗ്രഹങ്ങള്‍ എത്തിച്ചതിനുശേഷം 365 കിലോമീറ്റര്‍ ഉയരത്തിലുള്ള പോളര്‍ ഓര്‍ബിറ്റില്‍ മൈക്രോസാറ്റ്‌ എന്ന ഉപഗ്രഹം സ്ഥാപിച്ചതോടെ ദൗത്യം പൂര്‍ണമായി. കാര്‍ട്ടോസാറ്റിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരുവിലുള്ള ഐഎസ്‌ആര്‍ഒയുടെ ഇസ്‌ട്രാക്‌ നെറ്റ്‌ വര്‍ക്ക്‌ നിയന്ത്രിക്കും. സി-40 ദൗത്യത്തിലേത്‌ ഉള്‍പ്പെടെ മൊത്തം 288 ഉപഗ്രഹങ്ങള്‍ പിഎസ്‌എല്‍വി ഇതുവരെ വിക്ഷേപിച്ചിട്ടുണ്ട്‌. ഇവയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവയാണ്‌ അധികവും.