Breaking News

Trending right now:
Description
 
Jan 13, 2018

ടാന്‍സാനിയയില്‍ കൂടുതല്‍ മോഷണം പോകുന്നത്‌ പുസ്‌തകങ്ങള്‍

image ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പുസ്‌തകങ്ങളിലൂടെ സൗഹൃദത്തിന്റെയും വായനക്കൂട്ടായ്‌മയുടെയും പുതുവഴികള്‍ തുറന്ന അനുഭവങ്ങളുമായി കൊല്ലം സ്വദേശി സോമി സോളമന്‍.വികസിത ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ ഏറ്റവും അമൂല്യ വസ്‌തുക്കളിലൊന്നാണ്‌ പുസ്‌തകങ്ങള്‍. അതുകൊണ്ടുതന്നെ അവിടെ ഏറ്റവും കൂടുതല്‍ മോഷണം പോകുന്നതും പുസ്‌തകങ്ങളാണ്‌. ലോകകേരളാസഭയില്‍ പങ്കെടുക്കാന്‍ ടാന്‍സാനിയയില്‍നിന്നു തിരുവനന്തപുരത്ത്‌ എത്തിയ സാമൂഹിക പ്രവര്‍ത്തകയും കോളമിസ്‌റ്റുമായ സോമി സോളമന്‍ ടാന്‍സാനിയയക്കാരുടെ വായനാപ്രേമം ഓപ്പണ്‍ഫോറത്തില്‍ പങ്കുവയ്‌ക്കുകയായിരുന്നു. ഏതുസമയത്തും സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ കഴിയുന്ന നാടാണ്‌ ടാന്‍സാനിയെന്നും സോമി സോളമന്‍ വ്യക്തമാക്കി. പ്രവാസലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ഫോറം സംഘടിപ്പിച്ചത്‌. വിവാഹശേഷമാണ്‌ കൊല്ലം പെരുമണ്ണില്‍നിന്നു പ്രവാസജീവിതത്തിനായി ടാന്‍സാനിയയിലെ ദാരുള്‍സലാം നഗരത്തിലെ കിഗംബനിയില്‍ സോമി സോളമന്‍ എത്തുന്നത്‌. സോഷ്യല്‍മീഡിയയുടെ സഹായത്തോടെ അവടുത്തെ കുട്ടികള്‍ക്കായി പുസ്‌തകങ്ങള്‍ സമാഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്‌ 7000 പുസ്‌തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി സ്ഥാപിക്കാന്‍ കഴിഞ്ഞു. സൗജന്യവായനയ്‌ക്കും പഠനത്തിനും അവസരമൊരുക്കുകയും ചെയ്‌തു. കേരളത്തിന്റെ അകത്തുംപുറത്തുമുള്ള മലയാളികളുടെ സഹായം ഉള്‍പ്പെടെ ഇതിനു ലഭിച്ചു. ഭര്‍ത്താവ്‌ വില്‍കിന്‍സണും രണ്ടുകുട്ടികളും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നുണ്ടെന്നും സോമി സോളമന്‍ വ്യക്തമാക്കി.