Breaking News

Trending right now:
Description
 
Jan 12, 2018

ജഡിജിമാരുമായി അനുരഞ്‌ജന ശ്രമവുമായി ചീഫ്‌ ജസ്റ്റീസ്‌

image സുപ്രീംകോടതിയില്‍നിന്നു പുറത്തിറങ്ങി പത്രസമ്മേളനം നടത്തി പ്രതിക്ഷേധിച്ച മുതിര്‍ന്ന ജഡ്‌ജിമാരായ രഞ്‌ജന്‍ ഗോഗോയ്‌, കുര്യന്‍ ജോസഫ്‌, ജെ.ചലമേശ്വര്‍, മദന്‍ ബി.ലോകൂര്‍ എന്നിവരുമായി അനുരഞ്‌ജനത്തിന്‌ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര ശ്രമം തുടങ്ങി. ചീഫ്‌ ജെസ്റ്റീസിന്റെ പ്രതിനിധികളായ രണ്ടു ജഡ്‌ജിമാരാണ്‌ പ്രതിഷേധമുയര്‍ത്തിയ ജഡ്‌ജിമാരുമായി സംസാരിക്കുക. ഇതിനുശേഷം ഭരണഘടനാബെഞ്ച്‌ വിളിച്ച്‌ പ്രതിസന്ധി പരിഹരിക്കാനാണ്‌ നീക്കം. പരസ്യമായി ചീഫ്‌ ജസ്റ്റീസിനെതിരെ നിലപാടെടുത്ത്‌ വിഷയത്തില്‍ കൂടുതല്‍ പ്രകോപനത്തിന്‌ പോകേണ്ട എന്നതാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അറ്റോര്‍ണിജനറല്‍ ചീഫ്‌ ജെസ്റ്റീസുമായി ചര്‍ച്ച നടത്തി. കോടതിക്കുള്ളില്‍ നടന്ന വിഷയമായതിനാല്‍ അവിടെതന്നെ പരിഹരിക്കപ്പെടട്ടെ എന്ന നിലപാടിലാണ്‌്‌ കേന്ദ്രസര്‍ക്കാര്‍. അതേസമയം, ചീഫ്‌ ജസ്റ്റീസിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.