Breaking News

Trending right now:
Description
 
Jan 12, 2018

ജനതാദള്‍ (യു) എല്‍ഡിഎഫിലേക്ക്‌

image യിഡിഎഫ്‌ ഘടകകക്ഷിയായ ജനതാദള്‍ (യു) എല്‍ഡിഎഫിലേക്ക്‌ ചേക്കാറാനുള്ള സംസ്ഥാന പ്രസിഡന്റ്‌ എം.പി.വീരന്ദ്രകുമാറിന്റെ നിര്‍ദേശം സംസ്ഥാന നിര്‍വാഹക സമിതിയും സംസ്ഥാനസമിതിയും അംഗീകരിച്ചു. സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ദേശീയതലത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ്‌ താന്‍ രാജ്യസഭാംഗത്വം രാജിവച്ചതെന്നു വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ അതുപോലെ ശക്തമായ നിലപാടുള്ളത്‌ എല്‍ഡിഎഫിനാണ്‌. ഇതേതുടര്‍ന്നാണ്‌ ഇത്തരത്തിലൊരു തീരുമാനം. പാര്‍ട്ടിയുടെ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ അറിയിച്ചതോടെ അദ്ദേഹം സ്വാഗതം ചെയ്യുകയായിരുന്നു. തിരിച്ചുവരവില്‍ മറ്റുപാധികളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരക്കൊതിയുടെ ഭാഗമായുള്ള നീക്കമാണിതെന്നു യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രതികരിച്ചു.