Breaking News

Trending right now:
Description
 
Jan 12, 2018

ഓപ്പണ്‍ ഫോറത്തില്‍ അന്താരാഷ്ട്ര പ്രശസ്‌തരായ 7 ശാസ്‌ത്രജ്ഞര്‍

image ലോക കേരളസഭയുടെ ഭാഗമായി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ അങ്കണത്തില്‍ നടക്കുന്ന ശാസ്‌ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌ അന്താരാഷ്ട്ര പ്രശസ്‌തരായ ഏഴ്‌ ശാസ്‌ത്രജ്ഞര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറലും ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ ഡോ.എം.എസ്‌.സ്വാമിനാഥനു പുറമേ പ്രഫ.എ.ഗോപാലകൃഷ്‌ണന്‍, പ്രഫ.ജോര്‍ജ്‌ വര്‍ഗീസ്‌ ജോസഫ്‌, പ്രഫ.എ.എം.മത്തായി, പ്രഫ.പ്രദീപ്‌ തലാപ്പില്‍, പ്രഫ.സത്യഭാമദാസ്‌ ബിജു, പ്രഫ.പ്രഹ്‌ളാദ്‌ വടക്കേപ്പാട്ട്‌ എ്‌ന്നിവരാണെത്തുന്നത്‌. സംസ്ഥാന യുവജനകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അധ്യക്ഷതവഹിക്കും. വെങ്കിടേഷ്‌ രാമകൃഷ്‌ണന്‍ മോഡറേറ്ററാകും. രണ്ടുദിവസങ്ങളില്‍ വിവിദവേദികളിലായി കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്‌.