Breaking News

Trending right now:
Description
 
Jan 12, 2018

മുല്ലപ്പെരിയാര്‍ ദുരന്തം തടയാന്‍ പദ്ധതി തയാറാക്കണമെന്നു സുപ്രീംകോടതി

image മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ദുരന്തം തടയുന്നതിനു പദ്ധതി തയാറാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും തമിഴ്‌നാടും വെവ്വേറെ സമിതികള്‍ ഇതിനായി രൂപീകരിച്ചാണ്‌ പദ്ധതി തയാറാക്കേണ്ടത്‌. മൂന്നു സമിതികളും പരസ്‌പരം സഹകരിക്കണം. ദുരന്തമാനേജ്‌മെന്റ്‌ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ നിര്‍ദേശം. ജനങ്ങളുടെ ഭീതി കണക്കിലെടുത്തുകൊണ്ടാണ്‌ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്‌. അണക്കെട്ട്‌ സുരക്ഷിതമല്ലെന്നു ഇതിനര്‍ഥമില്ലെന്നു ചീഫ്‌ ജെസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കി. അണക്കെട്ട്‌ ഉപേക്ഷിക്കാനും ദുരന്തം തടയാനുമെന്നോണം അതിന്റെ ആയുസ്‌ തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ അഭിഭാഷകന്‍ റസല്‍ ജോയി നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു. അണക്കെട്ടുകള്‍ ഉള്‍പ്പെടുന്ന ദുരന്തങ്ങള്‍ നേരിടാന്‍ പദ്ധതി തയാറാക്കുന്നതു രാജ്യാന്തര രീതിയാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ അത്തരമൊരു പദ്ധതിയില്ലെന്നും ഹര്‍ജിക്കാരനുവേണ്ടി മനോജ്‌ വി.ജോര്‍ജ്‌ വാദിച്ചു. എന്നാല്‍, നിലവില്‍ അണക്കെട്ടു തികച്ചും സുരക്ഷിതമാണെന്നു 2014ല്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായ കേന്ദ്ര ജല കമ്മിഷന്‍ ചീഫ്‌ എന്‍ജിനിയര്‍ ഗുല്‍ഷന്‍ റായ്‌ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും സുരക്ഷാപരമായ കാര്യങ്ങള്‍ അവര്‍ പരിശോധിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു.