Breaking News

Trending right now:
Description
 
Jan 11, 2018

ആധാര്‍ സുരക്ഷയ്‌ക്ക്‌ വെര്‍ച്വല്‍ ഐഡി

image ആധാര്‍ നമ്പര്‍ സംരക്ഷിക്കാന്‍ വെര്‍ച്വല്‍ ഐഡിയുമായി ആധാര്‍ അതോറിറ്റി (യുഐഡിഎഐ). ആധാര്‍ നമ്പറിനു പകരം 16 അക്ക താല്‍ക്കാലിക രഹസ്യനമ്പരാണിത്‌. ഇത്‌ കൂടുതല്‍ സുരക്ഷിതമാണെന്നു യുഐഡിഎഐ പറയുന്നു. 500 രൂപയ്‌ക്കു ആരുടെയും ആധാര്‍ വിവരങ്ങള്‍ സ്വന്തമാക്കാമെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ്‌ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി യുഐഡിഎഐ രംഗത്ത്‌ എത്തിയത്‌. പേര്‌, വിലാസം, ഫോട്ടോ എന്നിവ മാത്രമേ വെര്‍ച്വര്‍ ഐഡിയില്‍ ലഭ്യമാവുകയുള്ളൂ. ഇതാകട്ടെ വളരെ കുറച്ചു സമയത്തേക്കു മാത്രമേ നിലനില്‍ക്കുകയുള്ളൂ. ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യഥാര്‍ഥ നമ്പര്‍ കൈവശപ്പെടുത്താന്‍ സാധിക്കില്ലെന്നാണ്‌ ബന്ധപ്പെട്ടവരുടെ വിശദീകരണം. ആധാര്‍ റജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ ആവശ്യമനുസരിച്ച്‌ എത്ര വെര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും രൂപീകരിക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ മുമ്പുണ്ടായിരുന്നത്‌ അസാധുവാകും. മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെ വേരിഫിക്കേഷന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇനി വെര്‍ച്വല്‍ ഐഡി മതി. ഇതുപയോഗിക്കുന്നവര്‍ക്ക്‌ ബയോമെട്രിക്‌ വിവരങ്ങള്‍ ലഭിക്കില്ല. ജൂണ്‍ ഒന്നുമുതല്‍ വെര്‍ച്വല്‍ ഐഡി നിലവില്‍വരും. യുഐഡിഎഐ സൈറ്റിലും എം ആധാര്‍ ആപ്പിലും നിന്നു വെര്‍ച്വല്‍ ഐഡി എടുക്കാം. ആധാര്‍ എന്‍ റോള്‍മെന്റ്‌ കേന്ദ്രങ്ങളിലും ഇതിനു സൗകര്യമുണ്ട്‌.