Breaking News

Trending right now:
Description
 
Jan 11, 2018

അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക്‌ പീഡനം: ആശ്വാസഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍

image അന്തേവാസികളും പ്രായപൂര്‍ത്തിയാകാത്തവരുമായ നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ്‌ മാത്യുവിനെ (59) വീണ്ടും അറസ്റ്റു ചെയ്‌തു. അഞ്ച്‌, എട്ട്‌, 13, 15 എന്നീ പ്രായത്തിലുള്ള നാലു പെണ്‍കുട്ടികള്‍ക്കാണ്‌ പീഡനം നേരിടേണ്ടിവന്നതെന്നു പൊലീസ്‌ വ്യക്തമാക്കി. ഇടുക്കി സ്വദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജൂലൈയില്‍ ഇയാളെ അറസ്റ്റു ചെയ്‌തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുമ്പോഴാണ്‌ നാലു പെണ്‍കുട്ടികളുടെ മൊഴിയില്‍ പൊലീസ്‌ കേസ്‌ എടുത്തതും അറസ്റ്റു ചെയ്‌തതും. ഇയാള്‍ പതിവായി പീഡിപ്പിച്ചിരുന്നുവെന്നാണ്‌ പെണ്‍കുട്ടികളുടെ മൊഴി. ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ജോസഫ്‌ മാത്യുവിനെ റിമാന്‍ഡ്‌ ചെയ്‌തു.