Breaking News

Trending right now:
Description
 
Jan 11, 2018

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണ്ണക്കപ്പ്‌ കോഴിക്കോടിന്‌

image സംസ്ഥാന സ്‌കൂള്‍ കലോത്തവത്തില്‍ 895 പോയിന്റോടെ കോഴിക്കോടിന്റെ മിന്നുംതാരങ്ങള്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു. ഇതു പന്ത്രണ്ടാം തവണയാണ്‌ കോഴിക്കോട്‌ ജില്ല സ്വര്‍ണ്ണക്കപ്പ്‌ സ്വന്തമാക്കുന്നത്‌. 117.5 പവന്‍ സ്വര്‍ണ്ണക്കപ്പാണിത്‌. ആവേശപ്പോരാട്ടത്തില്‍ വെറും രണ്ടു പോയിന്റിനാണ്‌ പാലക്കാടിന്റെ കിരീട സ്വപ്‌നം തകര്‍ന്നടിഞ്ഞത്‌. കരുത്തറിയിച്ച പാലക്കാട്‌ 893 പോയിന്റ്‌ സ്വന്തമാക്കി. 875 പോയിന്റ്‌ നേടി മലപ്പുറം മൂന്നാമതെത്തി. ആതിഥേയരായ തൃശൂരും കണ്ണൂരും നാലാംസ്ഥാനം പങ്കിട്ടു. അഞ്ചുദിവസത്തെ ആവേശപ്പൂരത്തിന്‌ ഇതോടെ കൊടിയിറങ്ങി. അടുത്ത കലോത്സവം ആലപ്പുഴയില്‍ നടക്കും. സമാപന സമ്മേളനം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു സമ്മാനവിതരണം നടത്തി. സ്വര്‍ണ്ണക്കപ്പ്‌ കോഴിക്കോട്‌ ജില്ലയ്‌ക്കു അദ്ദേഹം സമ്മാനിച്ചു. രണ്ടാംസ്ഥാനക്കാര്‍ക്ക്‌ 20 കിലോ തൂക്കം വരുന്ന വെള്ളിക്കപ്പും, മൂന്നാം സ്ഥാനക്കാര്‍ക്ക്‌ അഞ്ചരകിലോ തൂക്കംവരുന്ന വെള്ളിക്കപ്പും സമ്മാനിച്ചു.