Breaking News

Trending right now:
Description
 
Jan 11, 2018

ഹെലികോപ്‌റ്റര്‍ വിവാദം: മുഖ്യമന്ത്രിയുടെ യാത്രാചെലവ്‌ പാര്‍ട്ടി വഹിച്ചേക്കും

image ഓഖി ദുരന്തം വിലയിരുത്താനായി എത്തിയ എട്ടംഗ കേന്ദ്രസംഘവുമായി കൂടിക്കാഴ്‌ച നടത്താന്‍ തൃശൂരിലെ സമ്മേളനവേദിയില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്‌റ്ററില്‍ യാത്ര ചെയ്‌തതുള്‍പ്പെടെയുള്ള എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍നിന്നു നല്‍കി വിവാദത്തില്‍നിന്നു മാറിനില്‍ക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ഇന്നു ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കും. ദുരന്തനിവാരണ ഫണ്ട്‌ മുഖ്യമന്ത്രിയുടെ യാത്രചെലവിന്‌ വിനിയോഗിച്ചത്‌ പാര്‍ട്ടിയെ ഏറെ വിവാദത്തിലാക്കിയിരിക്കുകയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഇത്തരമൊരു തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കു ചിലവായ തുക നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നു കഴിഞ്ഞദിവസം മന്ത്രി കടന്നപ്പള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതിനിടെ, താനറിയാതെ ഫണ്ട്‌ അനുവദിച്ചതില്‍ റവന്യൂ അഡീഷനല്‍ ചീഫ്‌ സെക്രട്ടറിയോട്‌ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കു വകമാറ്റി പണം ചെലവഴിച്ചതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായം പാര്‍ട്ടിയെ ചില നേതാക്കള്‍ തുറന്നുപറയുകയും ചെയ്‌തു.