Breaking News

Trending right now:
Description
 
Jan 11, 2018

സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാമിനെ തെരുവില്‍ നേരിട്ടു

image എകെജിക്കെതിരായ വിവാദ പരാമര്‍ശത്തിനുശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വി.ടി.ബല്‍റാം എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തില്‍ അവസാനിച്ചു. ബല്‍റാമിന്‌ സംരക്ഷകരായി എത്തിയ യുഡിഎഫ്‌ പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ കല്ലേറും ലാത്തിചാര്‍ജും നടന്നു. പാലക്കാട്‌ തൃത്താല മണ്ഡലത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങിന്‌ എത്തിയ എംഎല്‍എ സിപിഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ്‌ സംഭവങ്ങള്‍ക്കു തുടക്കം. എംഎല്‍എയുടെ കാറിന്റെ ചില്ല്‌ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ തകര്‍ന്നു. ആക്രമണത്തില്‍ എട്ടു പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരുമടക്കം 31 പേര്‍ക്കു പരുക്കേറ്റു. പൊലീസ്‌ വാഹനത്തിന്റെ അകമ്പടിയോടെയാണ്‌ എംഎല്‍എ എത്തിയത്‌. ഉദ്‌ഘാടന കെട്ടിടത്തിന്റെ 50 മീറ്റര്‍ അകലത്തുവച്ചു എംഎല്‍എ വാഹനത്തില്‍നിന്നു ഇറങ്ങി. യുഡിഎഫ്‌ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ നടന്നുനീങ്ങിയ എംഎല്‍എയുടെ വാഹനത്തിലേക്കു സിപിഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. പിന്നാലെ കല്ലേറു തുടങ്ങി. യിഡിഎഫ്‌ പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞു. തുടര്‍ന്ന്‌ സംഘര്‍ഷം ശക്തമാവുകയും പൊലീസ്‌ ലാത്തിവീശുകയുമായിരുന്നു.