Breaking News

Trending right now:
Description
 
Jan 11, 2018

കേന്ദ്രസംഘത്തിന്‌ ചെലവഴിച്ചത്‌ 10.5 ലക്ഷം; മുഖ്യമന്ത്രിക്ക്‌ പറക്കാന്‍ മാത്രം എട്ടുലക്ഷം

image ഓഖി ദുരന്തം വിലയിരുത്താനായി എത്തിയ എട്ടംഗ കേന്ദ്രസംഘത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്‌ 10.50 ലക്ഷം രൂപാ. എന്നാല്‍, ഇതേ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റര്‍ യാത്രയ്‌ക്ക്‌ മാത്രം വേണ്ടിവന്നത്‌ എട്ടുലക്ഷം രൂപ. ഈ രണ്ടുതുകയും ദുരന്തനിവാരണ വകുപ്പില്‍നിന്നു അനുവദിച്ച്‌ ഉത്തരവിറക്കിയത്‌ റവന്യുവകുപ്പ്‌ സെക്രട്ടറിയും. സംഭവം വിവാദമായതോടെ പാര്‍ട്ടി ഫണ്ടില്‍നിന്നു പണം അടച്ച്‌ തലയൂരാന്‍ നീക്കം നടത്തുകയാണ്‌ സിപിഎം. വിവാദം സര്‍ക്കാരിനും പാര്‍ട്ടിക്കും മങ്ങലേല്‍പ്പിച്ചുവെന്നാണ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ്‌ പാര്‍ട്ടി ഫണ്ടില്‍നിന്നു പണം നല്‍കാന്‍ തീരുമാനം. കഴിഞ്ഞ 26 മുതല്‍ 29വരെയായിരുന്നു എട്ടംഗ കേന്ദ്രസംഘം അഞ്ചു ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചത്‌. ഇവര്‍ക്കു താമസം, ഭക്ഷണം, യാത്ര എന്നിവയുള്‍പ്പെടെയാണ്‌ 10.5 ലക്ഷം ചിലവഴിച്ചത്‌. സംഘവുമായി കൂടിക്കാഴ്‌ച നടത്താന്‍ തൃശൂര്‍ സമ്മേളനവേദിയില്‍നിന്നു ഹെലികോപ്‌റ്ററില്‍ മുഖ്യമന്ത്രി തലസ്ഥാനത്ത്‌ എത്തിയതും തിരികെപോയതും ഉള്‍പ്പെടെയുള്ള ചെലവുകളാണ്‌ എട്ടുലക്ഷം. ദുരന്തനിവാരണ ഫണ്ടില്‍നിന്നു മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കു പണം ചെലവഴിച്ചത്‌ ചട്ടലംഘനമാണെന്നു വിദഗ്‌ധചര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തനിവാരണ ഫണ്ടിന്റെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്‌. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചെലവഴിക്കാനുള്ളതാണ്‌ ഈ തുക.