Breaking News

Trending right now:
Description
 
Jan 10, 2018

സിപിഎമ്മിന്റെ വേട്ടപ്പട്ടികള്‍ക്കു മുമ്പില്‍ ബല്‍റാമിനെ വിട്ടുതരില്ല: സുധാകരന്‍

image സിപിഎമ്മിന്റെ വേട്ടപ്പട്ടികള്‍ക്കു മുമ്പിലേക്കു വി.ടി.ബല്‍റാമിനെ കോണ്‍ഗ്രസ്‌ വിട്ടുതരില്ലെന്നു കോണ്‍ഗ്രസ്‌ രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍ കണ്ണൂരില്‍ വ്യക്തമാക്കി. എകെജിക്കെതിരെയുള്ള വിവാദ പ്രതികരണത്തിന്റെ പേരില്‍ ബല്‍റാമിനെതിരെയുള്ള രാഷ്ട്രീയ നീക്കത്തില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. കണ്ണൂര്‍ ജില്ലയില്‍ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ച നേതാവാണ്‌ ഏകെജി. കണ്ണൂരില്‍ അക്രമണത്തിന്റെ വഴി കാണിച്ചു കൊടുത്ത ആദ്യ സിപിഎം നേതാവാണ്‌ ഏകെജി എന്നു പറഞ്ഞാല്‍ ആരും എതിരു പറയില്ലെന്നും സുധാകരന്‍ പറഞ്ഞു. ബല്‍റാമിനെ പിന്തുണച്ചു രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തുവന്നു.എകെജിയെപ്പറ്റി ചരിത്രത്തിലില്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ബാലപീഡനം എന്നതു നാക്കുപിഴയായി കണക്കാക്കാം. അതിനു മാപ്പു പറയേണ്ടതില്ല. കാള്‍ മാക്‌സിന്റെ ചരിത്രം പഠിച്ചാല്‍ പിന്നെ സദാചാരത്തെപറ്റി പറയാന്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാര്‍ ഉണ്ടാകില്ലെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.