Breaking News

Trending right now:
Description
 
Jan 10, 2018

അമല പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നു ഹൈക്കോടതി

image വ്യാജരേഖ ചമച്ചു പുതുച്ചേരിയില്‍ ആഡംബരകാര്‍ റജിസ്റ്റര്‍ ചെയ്‌തുവെന്ന കേസില്‍ നടി അമല പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. അമലയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇടപ്പള്ളിയില്‍ താമസിക്കുന്നയാള്‍ പുതുച്ചേരിയില്‍ താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി വാഹന റജിസ്‌ട്രേഷന്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാരിനു കിട്ടേണ്ട നികുതി വെട്ടിച്ചെന്നുമാണ്‌ അമലയ്‌ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കേസ്‌. 15നു രാവിലെ അന്വേഷണ ഉദ്യോഗസ്ഥു മുമ്പില്‍ ഹാജരാകണമെന്നാണ്‌ അമലയോട്‌ കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ചട്ടപ്പടി നോട്ടീസ്‌ നല്‍കി ആകാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.