Breaking News

Trending right now:
Description
 
Jan 10, 2018

ലോറിക്കടിയില്‍പെട്ടു രണ്ടു സ്‌കൂള്‍കുട്ടികള്‍ മരിച്ചു

image മലപ്പുറം മണിമൂളിനെല്ലിക്കുത്തില്‍ ചരക്കുലോറി നിയന്ത്രണംവിട്ട്‌ ഓട്ടോയിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കും ഇടിച്ചുകയറി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ഓട്ടോയില്‍ യാത്രചെയ്‌തിരുന്ന വഴിക്കടവ്‌ രണ്ടാം പാടം മുണ്ടമ്പ്ര ഫൈസലിന്റെ മകന്‍ മുഹമ്മദ്‌ ഷാമില്‍ (8), നടന്നുപോവുകയായിരുന്ന വഴിക്കടവ്‌ പൂവത്തിപ്പൊയില്‍ ആര്യന്‍തൊടിക അബ്ബാസിന്റെ മകള്‍ ഫിദമോള്‍ (14) എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും മണിമൂളി ക്രൈസ്‌റ്റ്‌ കിങ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌. ലോറിക്കടയില്‍പെട്ട്‌ രണ്ട്‌ ഓട്ടോയും ഒരു ബൈക്കും തകര്‍ന്നു. ലോറി തട്ടിയ ഇരുമ്പുതൂണ്‍ വീണു മൂന്നു ബൈക്കുകള്‍ക്ക്‌ നാശമുണ്ടായി. ലോറി ഇടിച്ചുവീഴ്‌ത്തിയ വൈദ്യുതി പോസ്‌റ്റ്‌ വീണ്‌ സമീപത്തു നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ല്‌ പൊട്ടി. നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടിയിലേക്ക്‌ ലോറി പാഞ്ഞുകയറിയതിനാല്‍ അഞ്ചു കുട്ടികള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. വിദ്യാര്‍ഥികള്‍ മരിച്ചസംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക്‌ പൊലീസ്‌ കേസ്‌ എടുത്തു.