Breaking News

Trending right now:
Description
 
Jan 10, 2018

അശ്ലീല ആരോപണങ്ങള്‍ വിഎസിന്റെ ദൗര്‍ബല്യമാണെന്നു ബല്‍റാം

image രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുടെ അശ്ലീല ആരോപണങ്ങള്‍ വി.എസ്‌ അച്യുതാനന്ദന്റെ ദൗര്‍ബല്യമാണെന്നു കോണ്‍ഗ്രസ്‌ എംഎല്‍എ വി.ടി.ബല്‍റാം കുറ്റപ്പെടുത്തി. എകെജിക്കെതിരെയുള്ള വിവാദ പ്രതികരണത്തിനെതിരെ വി.എസ്‌. അമൂല്‍ബേബിയെന്നു ബല്‍റാമിനെ പരിഹസിച്ചിരുന്നു. ഇതിനു മറുപടി പറയുന്നതിനിടെയാണ്‌ വിഎസിനെതിരെ രൂക്ഷ ആരോപണങ്ങള്‍ ബല്‍റാം നടത്തിയത്‌. സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമായി കാബിനറ്റ്‌ റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേതു മാത്രമല്ല ചെറുപ്പക്കാരുടെ കൂടിയാണ്‌ ഈ ലോകം. ്‌്‌അമൂല്‍ ബേബിമാരെ കയര്‍ഫെഡ്‌ എംഡി മുതല്‍ ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍വരെയുള്ള ഉന്നതപദവിയിലേക്കു ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അധികാര സാമീപ്യത്തിന്റെ ആനുകൂല്യം എല്ലാവര്‍ക്കും കിട്ടില്ലെങ്കിലും ചെറുപ്പക്കാര്‍ ്‌അവരുടെ മേഖലയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമെന്നു വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ പദവികളെ കളിയാക്കി ബല്‍റാം പറഞ്ഞു. അമൂല്‍ബേബിയെന്നു തന്നെ വിളിക്കുന്നതില്‍ വിരോധമില്ല. കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷനെ വിളിച്ചതിന്റെ തുടര്‍ച്ചയായാണ്‌ അങ്ങനെ വിളിക്കുന്നതെന്നതിനാല്‍ അഭിമാനമാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.