Breaking News

Trending right now:
Description
 
Jan 10, 2018

മറ്റ്‌ രാജ്യങ്ങളുടെ സമ്പത്ത്‌ ഇന്ത്യയ്‌ക്കു വേണ്ടെന്നു മോദി

image മറ്റൊരു രാജ്യത്തിന്റെയും സമ്പത്തില്‍ ഇന്ത്യ കണ്ണുവയ്‌ക്കുന്നില്ലെന്നും മറ്റൊരു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്‌ക്കു ഉദേശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹി പ്രവാസി ഭാരതിയ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പിഐഒ (പേഴ്‌സണ്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍) പാര്‍ലമെന്റേറിയന്‍സ്‌ കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബന്ധങ്ങള്‍ ലാഭനഷ്ട കണക്കു നോക്കിയല്ല. ബന്ധങ്ങളില്‍ മാനവികതയ്‌ക്കാണ്‌ രാജ്യം വിലകല്‍പിക്കുന്നത്‌. ലോകത്തിനു മുമ്പില്‍ എപ്പോഴും ക്രിയാത്മകമായ പങ്കാണ്‌ രാജ്യം വഹിക്കുന്നതെന്നു മോദി വ്യക്തമാക്കി. തീവ്രവാദത്തെ ചെറുക്കുന്നതില്‍ മഹാത്മാഗാന്ധിയും ഇന്ത്യയും അവലംബിച്ചത്‌ അഹിംസ്‌, സത്യഗ്രഹം എന്നീ മാര്‍ഗങ്ങളാണ്‌. ശേഷി വര്‍ധിപ്പിക്കുന്നതിലും വിഭവ വികസനത്തിലുമാണ്‌ ഇന്ത്യയുടെ ശ്രദ്ധ. മറ്റൊരു രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സഹായം നല്‍കുന്നത്‌ ആ രാജ്യത്തിന്റെ ആവശ്യങ്ങളും മുന്‍ഗണനയും അറിഞ്ഞാണെന്നും മോദി വ്യക്തമാക്കി. ഫ്രാന്‍സി, ഫിജി, സ്വിറ്റ്‌സര്‍ലന്‍ഡ്‌, മൗറീഷ്യസ്‌ തുടങ്ങിയ 24 രാജ്യങ്ങളിലെ 134 പ്രതിനിധികളാണ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്‌.